തിരുവനന്തപുരം: ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് മധ്യവയസ്കന്റെ കാഴ്ച പോയ സംഭവത്തില്‍ പ്രതി പിടിയില്‍. പൊതുസ്ഥലത്തിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം.
പനയറവിളാകം സജി ഭവനിൽ സജി (44)ക്ക് ആണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞവർഷം ക്രിസ്മസ് ദിനം രാത്രി 9.30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. മാറനല്ലൂർ പൊങ്ങുമ്മൂട് കൂവളശ്ശേരി നവോദയ ലൈനിൽ വിഷ്ണു എന്ന് വിളിക്കുന്ന ജോണി (26) ആണ് അറസ്റ്റിലായത്. കാട്ടുവിള റോഡിന്റെ വശത്തിരുന്ന് സംഘം ചേർന്ന് മദ്യപിക്കരുത് എന്ന് പറഞ്ഞതിനുള്ള വിരോധമായിരുന്നു ആക്രമണത്തിന് കാരണമായത്.
ജോണിയുടെ ആക്രമണം തടയുന്നതിനിടെ സജിയുടെ കണ്ണിന് പരിക്കേൽക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു കാട്ടാക്കട ഡി.വൈ.എസ്.പി എസ്. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം വിളപ്പിൽശാല പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Post Your Comments