KeralaLatest NewsNews

അവിടെ പോയി കരഞ്ഞു പ്രാര്‍ത്ഥിച്ചു, എത്ര ബക്കറ്റ് കണ്ണീര്‍ എടുക്കാമെന്ന് അറിയില്ലെന്ന് പറയില്ലേ അതുപോലെ: ധന്യ

സാക്ഷ്യം പറഞ്ഞപ്പോള്‍ ഡേറ്റ് മാറി പോയത് ശ്രദ്ധിച്ചിരുന്നു

സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് ധന്യ മേരി വര്‍ഗീസ്. ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തില്‍ പോയി ധന്യ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോ വൈറലായതോടെ താരത്തിന് എതിരെ നിരവധി ട്രോളുകള്‍ വന്നിരുന്നു.

കൃപാസനത്തില്‍ നിന്നും കാശ് വാങ്ങിയാണ് ധന്യ സാക്ഷ്യം പറഞ്ഞത് എന്നതായിരുന്നു പ്രധാന വിമര്‍ശനം. ഇപ്പോഴിതാ, മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് താരം.

read also:  ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ മല ചവിട്ടി : ദൈവീകവും മനോഹരമായ നിമിഷങ്ങൾ എന്ന് മനോജ് കെ ജയൻ

നടിയുടെ വാക്കുകൾ ഇങ്ങനെ, ‘സാക്ഷ്യം പറഞ്ഞപ്പോള്‍ ഡേറ്റ് മാറി പോയത് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇവര്‍ അത് എടുത്ത് യൂട്യൂബില്‍ ഇടുമെന്നോ ലക്ഷ കണക്കിന് ആളുകള്‍ അത് കാണുമെന്നോ നമ്മളെ ട്രോളാന്‍ ആളുകള്‍ വരുമെന്നോ നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. ഡേറ്റ് തെറ്റിയെന്ന് ഉള്ളത് ഞാന്‍ അങ്ങനെ അങ്ങ് വിട്ടിരുന്നു. പിന്നീട് ട്രോളുകള്‍ വന്നപ്പോഴാണ് ഡേറ്റല്ല ഞാന്‍ പോയതാണ് പ്രശ്‌നമെന്ന് അറിയുന്നത്,’

‘കൃപാസനം പോലെ ഒരിടത്ത് നിന്നും ഞാന്‍ പൈസ വാങ്ങി ചെയ്യേണ്ട കാര്യമൊന്നുമല്ല. ഞാന്‍ ഒരു വിശ്വാസി ആണെന്നത് എല്ലാവര്‍ക്കും അറിയുന്നതാണ്. വിശ്വാസികള്‍ ആരും അത് ചെയ്യില്ല. അത് നമ്മുടെ വിശ്വാസത്തെ ബാധിക്കുന്നതാണ്. അപ്പോള്‍ കാശ് വാങ്ങിയിട്ട് ചെയ്തത് ആണെന്ന് പറഞ്ഞപ്പോള്‍ അത് ഫീലായി,’

‘ഞാന്‍ അപ്പോഴാണ് കൃപാസനത്തെ കുറിച്ചുള്ള നെഗറ്റീവ് കാര്യങ്ങള്‍ കേള്‍ക്കുന്നത്. ഞങ്ങള്‍ അതിനു ശേഷം യൂട്യൂബിലൂടെ അതിന് റിപ്ലെ ഒക്കെ കൊടുത്തു. അത് സംഭവിച്ച കാര്യമാണ് എന്നൊക്കെ പറഞ്ഞു. പക്ഷെ അപ്പോള്‍ ഞങ്ങള്‍ അതിന്റെ വര്‍ഷം പറഞ്ഞിരുന്നില്ല. 2020 യിലാണ് അത്. അപ്പോഴാണ് അമ്മയ്ക്ക് കാന്‍സര്‍ വരുന്നത്,’

‘ശരിക്കും അമ്മയുടെ ആവശ്യത്തിന് പോയതല്ല. ഉടമ്പടി എടുക്കുക എന്നാണ് പറയുക. നമ്മള്‍ അവിടെ പോയി നമ്മുടെ ആവശ്യങ്ങള്‍ വെച്ചിട്ട് പ്രാര്ഥിക്കുകയായിരുന്നു. എനിക്ക് രണ്ടു മൂന്ന് ആവശ്യങ്ങള്‍ ഉണ്ടായിരുന്നു അതില്‍ മെയിന്‍ ആവശ്യം സഹോദരന്റെ വിവാഹം ആയിരുന്നു. അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ പോയപ്പോഴാണ് അമ്മയുടെ അസുഖമൊക്കെ കണ്ടുപിടിക്കുന്നത്. എനിക്ക് എല്ലാ തിങ്കളാഴ്ചയും അവിടെ പോയി പ്രാര്‍ത്ഥിക്കണമായിരുന്നു. അങ്ങനെ ഒരു തിങ്കളാഴ്ച ആയിരുന്നു അമ്മയുടെ സര്‍ജറി. ഞാന്‍ അവിടെ പോയിട്ട് കരഞ്ഞു പ്രാര്‍ത്ഥിച്ചു. എത്ര ബക്കറ്റ് കണ്ണീര്‍ എടുക്കാമെന്ന് അറിയില്ലെന്ന് പറയില്ലേ. അതുപോലെ,’

‘ഇങ്ങനെ ഒരു അസുഖം വന്ന് കഴിയുമ്പോള്‍ പിന്നെ ടെന്‍ഷന്‍ ആയിരിക്കും. നമുക്ക് എല്ലാ ദൈവത്തെയും വിളിക്കാന്‍ തോന്നും. വിശ്വാസമൊക്കെ കൂടി. അന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ പോയപ്പോള്‍ കുറെ വാഹനങ്ങളില്‍ ഒക്കെ മുട്ടിയും ഉരസിയും ഒക്കെയാണ് പോയത്. അങ്ങനെ ഒക്കെ പോയ ഒരാള്‍ ഇതൊക്കെ നുണയാണെന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന ഫീലുണ്ടാകുമല്ലോ അത് എനിക്ക് വിശദീകരിക്കാനോ അഭിനയിക്കാനോ കഴിയാത്തതിന്റെ കുഴപ്പമുണ്ട്. പിന്നെ അത് പറയുമ്പോള്‍ അതൊക്കെ എന്റെ ഉള്ളില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞ് ഫലിപ്പിക്കാന്‍ ഒന്നും എനിക്ക് അറിയില്ല. എനിക്ക് സംഭവിച്ച കാര്യങ്ങളാണ് ഇത്. അത് അന്ന് ഒരുപാട് വേദനിപ്പിച്ചു.,’ ധന്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button