മുംബൈ: മുംബൈയിൽ സാമൂഹ്യവിരുദ്ധർ കുരിശുകൾ നശിപ്പിച്ചു. മുംബൈ മാഹിമിലെ സെൻ്റ് മൈക്കൾസ് പള്ളിയിലാണ് അക്രമമുണ്ടായത്. പള്ളി സെമിത്തേരിയിലെ 18-ഓളം കുരിശുകളാണ് നശിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി പള്ളിയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. അതേസമയം സംഭവം മുതലെടുത്ത് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിൽ സമാധാനത്തോടെ ജീവിക്കുന്ന കാത്തലിക് സമൂഹത്തെ ശല്യപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പ്രസ്താവനയിലൂടെ അറിയിച്ചു.
Post Your Comments