Latest NewsNewsIndia

സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: വിമാനങ്ങളിൽ മദ്യം നൽകുന്നത് നിരോധിക്കണമെന്ന് യാത്രക്കാർ, സർവേ റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്‌ട്ര വിമാനങ്ങളിൽ ഇനിമുതൽ മദ്യം വിളമ്പരുതെന്ന് യാത്രക്കാരുടെ അഭ്യർത്ഥന. എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട ഒരു പുരുഷൻ തന്റെ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണ് വിമാനങ്ങളിൽ മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു സർവേ നടത്തപ്പെട്ടത്. ഈ സർവേയിൽ 48 ശതമാനം യാത്രക്കാർ അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യം വിളമ്പുന്നത് നിരോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം 89 ശതമാനം പേർ അനിയന്ത്രിതമായ പെരുമാറ്റം ഉൾപ്പെടുന്ന അപകടസാധ്യതകൾക്കെതിരെ പുതിയ സുരക്ഷാ മാർഗങ്ങൾ ആവശ്യപ്പെടുന്നു. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ സർവേ പ്രകാരം, എല്ലാ യാത്രക്കാരും മദ്യപിച്ച് അല്ല വിമാനത്തിൽ കയറുന്നതെന്നും, യാത്രക്കാർക്ക് വിമാനത്തിൽ വെച്ച് മദ്യം വിളമ്പില്ലെന്നും നിർബന്ധമായും ഉറപ്പ് നൽകണമെന്ന് 50 ശതമാനം പേർ അഭിപ്രായപ്പെട്ടു. അതേസമയം 32 ശതമാനം പേർ വ്യക്തിപരമായ ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പ് നൽകണമെന്ന് പറഞ്ഞു.

സർവേയിൽ പങ്കെടുത്ത 40 ശതമാനം പേർ ബോർഡിംഗ് ഏജന്റുമാർക്കോ ജീവനക്കാർക്കോ ബ്രീത്ത്‌ലൈസർ ടെസ്റ്റ് നടത്താനും മുൻ‌നിശ്ചയിച്ച പാരാമീറ്ററുകൾ അടിസ്ഥാനമാക്കി യാത്ര നിരോധിക്കാനും അധികാരപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. മദ്യപിച്ചും, അല്ലാതെയും വിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ഉള്ളപ്പോൾ മറ്റ് യാത്രക്കാർക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് ഇവർ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button