തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയില്‍ പരാതി. നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ജുഡീഷ്യല്‍ കമ്മീഷന്‍ ചട്ടം ലംഘിച്ച് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തുവെന്നും നടപടി വേണമെന്നുമാണ് പരാതി. പരാതിയില്‍ തിങ്കളാഴ്ച്ച വാദം കേള്‍ക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്.
കമ്മീഷന്റെ പത്താം വകുപ്പ് അനുസരിച്ച് വിപുലമായ സിവില്‍ ചുമതലകളും അധികാരങ്ങളുമാണ് യുവജന കമ്മീഷന് സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയിട്ടുള്ളത്. 9-ാം വകുപ്പ് പ്രകാരമുള്ള അതിന്റെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ സിവില്‍ നടപടി നിയമസംഹിത പ്രകാരം ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവില്‍ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷനുണ്ട്.അങ്ങനെയിരിക്കെ പാര്‍ട്ടി കൊടി പിടിക്കുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ശരിയല്ലയെന്നും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നുമാണ് പരാതി.
ശമ്പള കുടിശ്ശിക വിവാദത്തിന് പിന്നാലെയാണ് ചിന്താ ജെറോമിനെതിരെ ലോകായുക്തയില്‍ പരാതി എത്തുന്നത്. ശമ്പള കുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധന വകുപ്പിന്റെ തീരുമാനമാണ് വിവാദത്തിലായത്.
Post Your Comments