മസ്‌കത്ത്: ഒമാനിലെ വിവിധ മേഖലകളിൽ മഴ തുടരുന്നു. രാജ്യത്തെ പല സ്ഥലങ്ങളിലും വ്യാഴാഴ്ച്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ ശക്തമാകുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.
Read Also: ‘ഓരോ സ്ത്രീയും തന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെക്കുറിച്ചും ബോധവതികളായിരിക്കണം’: വിദ്യാ ബാലൻ
അതേസമയം, മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ വാദിയിൽ കുടുങ്ങിയ മൂന്നംഗ കുടുംബത്തെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് രക്ഷപ്പെടുത്തി. വാദിയിൽ അകപ്പെട്ട കാറിൽ കുടുങ്ങിയ ഇവരെ രക്ഷാപ്രവർത്തകരെത്തിയാണ് കാറിനുള്ളിൽ നിന്നും പുറത്തെത്തിച്ചത്. ജനങ്ങൾ വാദിയിൽ ഇറങ്ങരുതെന്നും വാഹനങ്ങൾ വാദികളിൽ ഇറക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകി.
മണിക്കൂറിൽ 28 മുതൽ 45 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റുകളുടെ തീരങ്ങളിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ തിരമലകൾ ഉയരാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Post Your Comments