Latest NewsCinemaMollywoodNews

തന്നെക്കുറിച്ചുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്ന് മഞ്ജു വാര്യർ

തന്നെക്കുറിച്ചുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്ന് നടി മഞ്ജു വാര്യർ. തെറ്റുകൾ ആവർത്തികാതിരിക്കാനും അഭിനയത്തിലെ പിഴവുകൾ കണ്ടുപിടിച്ച് തിരുത്താനും ട്രോളുകൾ സഹായകമാണെന്ന് താരം പറയുന്നു. എന്നാൽ, പ്രേക്ഷകര്‍ക്ക് നമ്മുടെ അഭിനയം മടുത്ത് തുടങ്ങുമ്പോള്‍ നിര്‍ത്തുന്നതാണ് നല്ലതെന്നും മഞ്ജു വാര്യർ പറഞ്ഞു.

‘ട്രോളുകള്‍ ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്. അവരുടെ ക്രിയേറ്റിവിറ്റിയെ നമ്മള്‍ അഭിനന്ദിക്കുക തന്നെ വേണം. അടുത്ത പ്രാവശ്യം വീണ്ടും അതേ തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ ട്രോളുകള്‍ ഓര്‍മപ്പെടുത്തും. എന്നാല്‍, മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടിയായിരിക്കരുത് ഇവ ഉപയോഗിക്കുന്നത്. അഭിനയത്തെ കുറിച്ച് പറഞ്ഞാൽ, ഞാന്‍ എന്തായാലും അഭിനയം നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല’.

Read Also:- ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ആ 6 ഭക്ഷണങ്ങൾ ഇവയാണ് !

‘എന്നാല്‍, പ്രേക്ഷകര്‍ക്ക് നമ്മുടെ അഭിനയം മടുത്ത് തുടങ്ങുമ്പോള്‍ നിര്‍ത്തുന്നതാണ് നല്ലത്. ഒരു പക്ഷെ ഭാവിയില്‍ ഞാനൊരു കൊറിയോഗ്രാഫറായി സിനിമയിലേക്ക് വരുമായിരിക്കും. ഞാൻ ആദ്യമായാണ് ആക്ഷന്‍ ഓറിയന്റടായ സിനിമയില്‍ അഭിനയിക്കുന്നത്. എന്നെ അതിലേയ്ക്ക് വിളിച്ച് റിസ്‌ക്കെടുത്തത് സംവിധായകൻ വിനോദും അജിത്തുമാണ്’ മഞ്ജു വാര്യർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button