Latest NewsKeralaNews

ഡിജിറ്റൽ ഇന്ത്യ അവാർഡ്: നേട്ടം കൊയ്ത് കേരളം

തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം. വിവിധ വിഭാഗങ്ങളിലായി 3 പുരസ്‌കാരങ്ങൾ കേരളത്തിന് ലഭിച്ചു. ഡിജിറ്റൽ ഗവർണൻസ് പ്രക്രിയയെ ജനകീയമാക്കാനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നടപ്പിലാക്കിയ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും, കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിന് ഗോൾഡ് മെഡലും, ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലുമാണ് ലഭിച്ചത്.

Read Also: പദ്മയുടെയും റോസ്‌ലിയുടെയും മൃതദേഹങ്ങള്‍ മറവുചെയ്ത പോലെ വേറെയും കുഴിമാടങ്ങൾ, എന്തുകൊണ്ട് അന്വേഷിച്ചില്ല: നാട്ടുകാര്‍

അറിവും നൈപുണിയും കൈമുതലായ വിജ്ഞാന സമൂഹമായി കേരളത്തെ വളർത്തിയെടുക്കാൻ ലക്ഷ്യബോധത്തോടെ മുന്നേറുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിരൽത്തുമ്പിൽ വിവരങ്ങളെത്തുന്ന ഈ ഇന്റർനെറ്റ് യുഗത്തിൽ ഭരണനിർവ്വഹണവും ജനസേവനവും ഡിജിറ്റൽ ആയേ തീരൂ. സംസ്ഥാന സർക്കാർ ഇതിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ട്. ഇവയിൽ പലതിനും ദേശീയവും അന്തർദേശീയവുമായ അംഗീകാരങ്ങൾ ലഭിക്കുന്നുവെന്നത് മലയാളികൾക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. വിജ്ഞാനസമ്പദ് വ്യവസ്ഥയായി വളരാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് ഈ നേട്ടങ്ങൾ കരുത്തു പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: എംഎം മണി പൊട്ടന്‍, ഡാമുകള്‍ തുറന്നുവിട്ട് ജനങ്ങളെ വഴിയാധാരമാക്കി: അധിക്ഷേപിച്ച് വികെ ശ്രീകണ്ഠന്‍ എം പി

shortlink

Related Articles

Post Your Comments

Related Articles


Back to top button