Latest NewsIndiaNews

കഞ്ചവാല കേസ്: അഞ്ജലിയുടെ സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യും, മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണ സംഘം

ന്യൂഡല്‍ഹി: കഞ്ചവാല കേസിൽ കൊല്ലപ്പട്ട അഞ്ജലിയുടെ സുഹൃത്ത് നിധിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. നിധി നേരത്തെ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ഇതിനാലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

അഞ്ജലിയുടെ ശരീരത്തിൽ 40 മുറിവുകളുണ്ടായിരുന്നുവെന്നും ശരീരത്തിലെ തൊലി ഉരിഞ്ഞ് പോയിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ശരീരം റോഡിൽ ഉരഞ്ഞു വാരിയെല്ലുകൾ പുറത്ത് വന്ന നിലയിലായിരുന്നു. തലയോട്ടിയുടെ അടിഭാഗം പൊട്ടി, തലച്ചോറിന്റ ഒരു ഭാഗം നഷ്ടപ്പെട്ടിരുന്നു. ഇടിയുടെ ആഘാതവും രക്തസ്രാവവുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അഞ്ജലി മദ്യപിച്ചിരുന്നു എന്ന സുഹൃത്ത് നിധിയുടെ ആരോപണത്തെ തള്ളുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

shortlink

Post Your Comments


Back to top button