Latest NewsNewsLife StyleHealth & Fitness

ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ആ 6 ഭക്ഷണങ്ങൾ ഇവയാണ് !

ക്യാൻസർ ഒരു സങ്കീർണ്ണമായ ഒരു രോഗമാണ്. പല തരത്തിലുള്ള ക്യാൻസറുകൾ ഉണ്ട്, അതുപോലെ തന്നെ ക്യാൻസർ വരാൻ നിരവധി കാരണങ്ങളുമുണ്ട്. ജനിതക ഘടനയും കുടുംബ ചരിത്രവും ഇതിന് ഒരു കാരണമാണ്. നിങ്ങളുടെ ജീവിതശൈലിയാണ് മറ്റൊരു കാരണം. ക്യാൻസർ സാധ്യതകൾ വർദ്ധിപ്പിക്കുന്ന ആറ് ഭക്ഷണത്തെ കുറിച്ച് നമുക്ക് നോക്കാം.

ഹൈഡ്രജനേറ്റഡ് വെജിറ്റബിള്‍ ഓയില്‍

വിവിധ ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നൊരു കൊഴുപ്പാണിത്. ഇത് പതിവായി കഴിക്കുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും മോശമായ കൊഴുപ്പാണ് ഇതിലടങ്ങിയിരിക്കുന്നത്. ഇത് ക്യാന്‍സര്‍ സാധ്യത മാത്രമല്ല ഹൃദ്രോഗ സാധ്യതയും വര്‍ധിപ്പിക്കുന്നു.

ഉപ്പ് അധികമായി അടങ്ങിയ ഭക്ഷണം

നാം പാചകം ചെയ്ത് കഴിക്കുന്ന ഭക്ഷണങ്ങളില്‍ ആവശ്യത്തിന് ഉപ്പ് മാത്രമേ ചേര്‍ക്കാറുള്ളൂ. എന്നാല്‍, പുറത്തുനിന്ന് വാങ്ങിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ പ്രോസസ്ഡ് ഭക്ഷണസാധനങ്ങള്‍ എന്നിവയില്‍ കാര്യമായ അളവില്‍ തന്നെ ഉപ്പ് അടങ്ങിയിരിക്കും. ഇവ പതിവായി കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രോസസ്ഡ് പൊടികള്‍

നമ്മള്‍ ബേക്കറികളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വാങ്ങിക്കഴിക്കുന്ന പല ഭക്ഷണങ്ങളിലും ചേര്‍ത്തിരിക്കുന്നത് പ്രോസസ്ഡ് പൊടികളാണ്. ബ്രഡ്, പേസ്ട്രികള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. ഇത്തരം പൊടികള്‍ക്ക് വെളുത്ത നിറം ലഭിക്കുന്നതിന് വേണ്ടി ക്ലോറിന്‍ ഗ്യാസ് ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുന്നത് ആരോഗ്യത്തിന് വെല്ലുവിളിയാകുന്നത്.

മറ്റ് ഭക്ഷണ സാധനങ്ങൾ: പ്രോസസ്ഡ് മാംസം, വറുത്ത ഭക്ഷണങ്ങൾ, അമിതമായി വേവിച്ച ഭക്ഷണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button