Latest NewsKerala

നാസു കടുത്ത ലെെംഗിക വെെകൃതത്തിന് ഉടമ: ഇണയെ വേദനിപ്പിച്ചുള്ള ലൈംഗികബന്ധത്തിനിടെ ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരത

കൊല്ലം: കൊറ്റങ്കര മാമൂട് പുളിമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വന്ന ഉമ പ്രസന്നനെ (32) കൊല്ലം ചെമ്മാംമുക്കിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവാവ് കടുത്ത ലൈംഗിക വൈകൃതത്തിനു ഉടമയാണെന്നു പോലീസ്. അഞ്ചൽ സ്വദേശി നാസുവിനെയാണ് (24) ഉമയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. പോക്സോ കേസിലെ പ്രതികൂടിയായ നാസു സ്ത്രീ വഷയത്തിൽ അതീവ തത്പരനാണ്. വേദനിപ്പിച്ചുള്ള ലെെംഗികത ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ് നാസുവെന്നാണ് പൊലീസ് നൽകുന്ന സൂചന. വേദനിപ്പിച്ചുകൊണ്ടുള്ള ലെെംഗിക ബന്ധത്തിനിടയ്ക്ക് യുവതിയുടെ തലപിടിച്ച് തറയിലിടിച്ച് കാണുമെന്ന് പൊലീസ് കരുതുന്നു. ഇതിൻ്റെ ഫലമായിട്ടായിരിക്കും തലയിൽ മുറിവുണ്ടായിരിക്കുക. ലെെംഗിക ബന്ധത്തിനിടയിൽ യുവതിയുടെ മാറിടത്തിൽ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കുകയും നാസു ചെയ്തിരുന്നു.

കടുത്ത മനോവെെകൃതമുള്ളവരിൽ കാണുന്ന ലെെംഗിക രീതികളാണ് ഇയാളിലുള്ളതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഒരാഴ്ച മുമ്പ് കാണാതായ ഉമ പ്രസന്നനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിറകെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുവതിയെ മരണത്തിലേക്ക് നയിച്ചെന്ന കുറ്റമാണ് നാസുവിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഇപ്പോൾ പോലീസ് കൊലപാതക സാദ്ധ്യത പരിശോധിച്ചു വരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് കമ്മീഷണർ വ്യക്തമാക്കിയിട്ടുള്ളത്.

അസ്വാഭാവിക മരണത്തിനാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം യുവതിയുടെ ശ്വാസനാളത്തിൽ എന്തോ കുടുങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കേസിൽ അറസ്റ്റിലായ അഞ്ചൽ സ്വദേശി നാസു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലം ബീച്ചിലും യുവതിയുടെ മൃദേഹം കണ്ടെത്തിയ സ്ഥലത്തും പൊലീസ് തെളിവെടുപ്പ് നടത്തി. ഡിസംബർ 29ന് കൊല്ലം ബീച്ചിൽ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് നാസു പൊലീസിനു നൽകിയിരിക്കുന്ന മൊഴി. തുടർന്ന് യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു.

ലെെംഗിക ബന്ധത്തിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും അതിനെത്തുടർന്ന് താൻ യുവതിയെ ഉപേക്ഷിച്ച് പോയെന്നുമാണ് നാസുവിന്റെ മൊഴി.ലെെംഗികബന്ധത്തിനിടെ യുവതിയുടെ ശരീരത്തിൽ ബ്ലേഡുപയോഗിച്ച് മുറിവുണ്ടാക്കിയതായും നാസു മൊഴി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ റെയിൽവേ സ്റ്റേഷൻ-ചെമ്മാംമുക്ക് റോഡിലെ ക്വആർട്ടേഴ്സിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ഭാരത രാജ്ഞി പാരിഷ് ഹാളിന് എതിർവശത്ത് വർഷങ്ങളായി അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ക്വാർട്ടേഴ്സ്. ഇതിൻ്റെ പിറകിലത്തെ മുറിയിൽ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൂർണ നഗ്നമായ മൃതദേഹത്തിന്റെ തലയുടെ ഇടത് ഭാഗത്തും വലത് മാറിന് താഴെയുമായി പത്ത് സെന്റിമീറ്റർ നീളത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

മുറിവിൽ നിന്നും രക്തം വാർന്ന് തറയിൽ ഉണങ്ങിപ്പിടിച്ചിട്ടുള്ള നിലയിലായിരുന്നു കാണുന്നത്. ക്വാർട്ടേഴ്സ് പരിസരത്തുനിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പൊലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പോളയത്തോട് വിശ്രാന്തിയിൽ സംസ്‌കരിച്ചു. കൊല്ലം ഡിസിആർബി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഉമയുടെ ഭർത്താവ് ബിജു രണ്ട് വർഷം മുമ്പാണ് മരിച്ചത്. ഏഴും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. കരിക്കോട് പഴയ ബസ് സ്റ്റാൻഡിന് സമീപം താമാസിച്ചിരുന്ന ഉമയും കുടുംബവും രണ്ട് മാസം മുമ്പാണ് കൊറ്റങ്കരയിലേക്ക് താമസം മാറുന്നത്. കഴിഞ്ഞമാസം 29 മുതലാണ് ഉമയെ കാണാതാവുന്നത്. ലോട്ടറിക്കച്ചവടക്കാരിയായിരുന്ന ഉമ,​ രണ്ട് മാസം മുമ്പാണ് ഒരു സ്വകാര്യ സ്ഥാപനത്തിലെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലിക്ക് ചേർന്നതെന്നാണ് വിവരം.

29ന് രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് ജോലിക്ക് പോയിരുന്നു. എന്നാൽ രാത്രിയായിട്ടും കാണാതായതോടെയാണ് അന്വേഷണം തുടങ്ങി. അമ്മ ഉദയമ്മ ഉമയെ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ബന്ധുവീടുകളിലെവിടെയെങ്കിലും പോയിക്കാണുമെന്നാണ് വൃദ്ധയായ മാതാവും പിതാവും കരുതിയത്. എന്നാൽ അടുത്ത ദിവസവും എത്താത്തതിനെത്തുടർന്ന് മാതാവും സഹോദരങ്ങളും ബന്ധുവീടുകളിൽ പോയി അന്വേഷിച്ചു. എന്നാൽ വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് 31ന് മാതാവ് കുണ്ടറ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button