പ്രമേഹം വര്‍ദ്ധിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലരും ഗൗനിക്കാറില്ല. എന്നാല്‍, ഇത് ഗുരുതരാവസ്ഥയിലേക്കെത്താറായി എന്നതിന്റെ ചില സൂചനകള്‍ ശരീരം തന്നെ നമുക്ക് നൽകും. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിയ്ക്കാന്‍ തോന്നുന്നതാണ് പ്രധാനമായും അമിത പ്രമേഹത്തിന്റെ ലക്ഷണം.
രാത്രിയോ പകലോ ഇല്ലാതെ ഇത്തരം മൂത്രശങ്ക ഉണ്ടാവുമ്പോള്‍ അത് അമിത പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ് സൂചിപ്പിക്കുന്നത്. കാഴ്ച ശക്തിയിലെ വ്യത്യാസമാണ് മറ്റൊന്ന്. പ്രായാധിക്യം കൊണ്ടല്ലാതെ തന്നെ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
Read Also : ലവ് ജിഹാദ് ആർഎസ്എസ് അജണ്ട: ഭരണ സംവിധാനവും രാഷ്ട്രീയവും ഇതിനായി ഉപയോഗിക്കുന്നു എന്ന് ബൃന്ദാ കാരാട്ട്
മറ്റൊരു ലക്ഷണം വായ വരണ്ടതാവുന്നതാണ്. പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടേണ്ടതാണ്. ശരീരത്തില്‍ എവിടെയെങ്കിലും മുറിവ് ഉണ്ടായാല്‍ അത് ഉണങ്ങാനുള്ള താമസമാണ് പ്രധാനപ്പെട്ട ഒന്ന്. കാലതാമസം പിടിച്ച് ഉണങ്ങുന്ന മുറിവാണ് ശ്രദ്ധിക്കേണ്ടത്.
ഭക്ഷണത്തില്‍ അമിതശ്രദ്ധ കൊടുക്കാതെ തന്നെ അമിതവണ്ണം ഉണ്ടാവുന്നത് അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. കുടവയര്‍ ഉണ്ടാവുന്നതും അപകടകരമായ രീതിയില്‍ വണ്ണം കൂടുന്നതും പ്രശ്‌നങ്ങളുടെ തുടക്കം തന്നെയാണ്. ഞരമ്പിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇതും അമിതമായ പ്രമേഹ ലക്ഷണങ്ങളില്‍ ഒന്നാണ്.
Post Your Comments