KeralaLatest NewsNews

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂളിന്റെ വക ചെക്ക്: ഊണിന് മീൻ കറി, ചപ്പാത്തിക്ക് ചിക്കൻ: സമൃദ്ധമായി കലോത്സവം

കൊടുങ്ങല്ലൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുയർന്ന ചർച്ചകൾക്കിടെ ചെക്ക് വെച്ച് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂളിന്റെ കലോത്സവം. കൊടുങ്ങല്ലൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂളിന്റെ കലോത്സവത്തിൽ സമൃദ്ധമായി നോൺ വെജ് വിഭവങ്ങളും. ഇന്നലെ തുടങ്ങിയ കലോത്സവത്തിൽ മീനും ഇറച്ചിയുമാണു സമൃദ്ധമായി വിളമ്പിയത്.

ഉച്ചയ്ക്ക് ഊണിനൊപ്പം മീൻ കറിയും, വൈകിട്ട് ചപ്പാത്തിക്കൊപ്പം ചിക്കനും വിളമ്പി. 80 കിലോഗ്രാം കേര മീനും 250 കിലോഗ്രാം കോഴിയും സംഘാടകർ കരുതിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും മാംസാഹാരം വിളമ്പുമെന്ന് സംഘാടകർ അറിയിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നോൺ വെജ് കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുമ്പോഴാണ് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂളിന്റെ കലോത്സവത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മാംസാഹാരം കൂടി വിളമ്പിയിരിക്കുന്നതെന്നതും ശ്രദ്ധേയം.

അതേസമയം, അടുത്ത വർഷം മുതൽ സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ മാംസാഹാരം കൂടി ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറച്ചിയും മീനും വിളമ്പണ്ട എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്നും, ഈ വർഷം ഇനി മാംസാഹാരം ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ കൂടിയാലോചിച്ച് തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിക്കുന്നത് കുട്ടികളാണല്ലോ, നോൺ വെജ് കൊടുത്തതിന്റെ പേരിൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button