ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായി കൈകോർക്കാനൊരുങ്ങി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, ടെക്നോളജി ടൂളുകളും പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച് ഇരുസ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതോടൊപ്പം, ഐഎസ്ആർഒ അംഗീകരിച്ച സ്റ്റാർട്ടപ്പുകൾക്ക് എല്ലാ ഘട്ടത്തിലും മൈക്രോസോഫ്റ്റ് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ മൈക്രോസോഫ്റ്റിന്റെ 2023- ലെ ‘ഫ്യൂച്ചർ റെഡി ടെക്നോളജി’ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. ഈ ഉച്ചകോടിയിലാണ് ഐഎസ്ആർഒയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല വ്യക്തമാക്കിയത്. കൂടാതെ, ഉച്ചകോടിയിൽ ക്ലൗഡ് അധിഷ്ഠിതവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർ ചെയ്യുന്നതുമായ നിരവധി പ്രോജക്ടുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ‘ടെക്‌നോളജിയുടെ ശക്തിയിൽ രാജ്യത്തിന്റെ ബഹിരാകാശ കഴിവുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയിലെ സ്‌പേസ് ടെക് സ്റ്റാർട്ടപ്പുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്’, മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു.
Also Read: മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ച് കുവൈത്ത്
Post Your Comments