തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിൽ താത്ക്കാലിക ജീവനക്കാരുടെ നിയമനത്തിനായി രജിസ്ട്രാർ ഇറക്കിയ വിജ്ഞാപനം മരവിപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വിജ്ഞാപനം മരവിപ്പിച്ചത്. വൈസ് ചാൻസലറുടെ അറിവോ സമ്മതമോ കൂടാതെ വിജ്ഞാപനം ഇറക്കിയതും നിയമനം തടയണമെന്നാവശ്യപ്പെട്ടുള്ള പരാതികൾ കണക്കിലെടുത്തുമാണ് ഗഗവർണറുടെ നടപടി.
സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് മാത്രമേ താത്ക്കാലിക നിയമനങ്ങൾ നടത്താവൂവെന്ന് ഗവർണർ നിർദ്ദേശം നൽകി. രജിസ്ട്രാർ കൃത്യവിലോപം കാണിച്ചിട്ടുണ്ടെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കെടിയു വൈസ് ചാൻസലറോട് ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.
Read Also: കോടികളുടെ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകി തമിഴ്നാട് സർക്കാർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
Post Your Comments