
കോഴിക്കോട്: മലയാളിയുടെ ഭക്ഷണ ബോധത്തേയും അതിലെ ഇല്ലാത്ത രാഷ്ട്രീയത്തേയും അനാവശ്യമാക്കി ഒരു വലിയ ചർച്ചയ്ക്ക് വഴിമരുന്നിട്ടതിന്റെ പേരിലാകും ഇത്തവണത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവം ഭാവിയിൽ ഓർമ്മിക്കപ്പെടുക. കോഴിക്കോടിന്റെ വൈവിധ്യമുള്ള ഭക്ഷണമാണ് കുട്ടികൾക്ക് നൽകേണ്ടത് സസ്യാഹാരം മാത്രം വിളമ്പാൻ അത് അമ്പലങ്ങളിലെ പ്രസാദമൂട്ടല്ല എന്ന് മാധ്യമപ്രവർത്തകൻ അരുൺ കുമാറാണ് ആദ്യം ചർച്ചയ്ക്ക് വഴിമരുന്നിട്ടത്.
എന്നാൽ, ഇത്രയും കാലം വെജിറ്റേറിയൻ ഭക്ഷണം നൽകിയതിലൂടെ കുട്ടികൾക്ക് മറ്റു കുഴപ്പങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയത്. സർക്കാരും ഇതേ കാര്യം തന്നെ പറഞ്ഞെങ്കിലും അടുത്ത തവണ മുതൽ മാംസാഹാരം നൽകുന്നത് പരിഗണിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്, ഇതേ അരുൺ കുമാർ ഒരു അഭിമുഖത്തിൽ തന്റെ വീട്ടിൽ വെജിറ്റേറിയൻ ആഹാരമാണ് എല്ലാവരും കഴിക്കുന്നതിനുള്ള തുറന്നു പറച്ചിലിന്റെ വീഡിയോ ആണ്. ഭാര്യ രമ്യ ശുദ്ധ വെജിറ്റേറിയൻ ആണെന്നും, മക്കൾ അപൂർവ്വമായി മുട്ട കഴിക്കാറുണ്ടെന്നും അരുൺ കുമാർ പറയുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരിഹാസം.
അരുണിന്റെ വീഡിയോ കാണാം:
Post Your Comments