NewsBeauty & Style

എണ്ണമയമുള്ള ചർമ്മമാണോ? മുഖത്തെ അഴുക്ക് നീക്കം ചെയ്യാൻ ഈ സ്ക്രബുകൾ ഉപയോഗിക്കൂ

എണ്ണമയമുള്ള ചർമ്മത്തിന് വാൾനട്ട് ഉപയോഗിച്ച് തയ്യാറാക്കുന്ന സ്ക്രബ് വളരെ നല്ലതാണ്

ശൈത്യകാലത്ത് മിക്ക ആളുകളെയും ചർമ്മ പ്രശ്നങ്ങൾ അലട്ടാറുണ്ട്. അന്തരീക്ഷത്തിൽ ഈർപ്പം കുറയുന്നത് ചർമ്മം വരണ്ടുണങ്ങാൻ കാരണമാകുമെങ്കിലും, എണ്ണമയമുള്ള ചർമ്മം ഉള്ളവരിൽ സെബാസിയസ് ഓയിൽ ഗ്രന്ഥികൾ എണ്ണ ഉൽപ്പാദിപ്പിക്കുന്നത് പതിവാണ്. ശൈത്യകാലത്തും എണ്ണമയമുള്ള ചർമ്മം ഉള്ളവർ ചർമ്മത്തിന് പ്രത്യേക പരിഗണന നൽകണം. അതിനാൽ, മുഖം സ്ക്രബ് ചെയ്യുന്നത് വളരെ നല്ലതാണ്. എണ്ണമയമുള്ള ചർമ്മം ഉള്ളവർക്ക് അനുയോജ്യമായ സ്ക്രബുകൾ ഏതൊക്കെയെന്ന് അറിയാം.

എണ്ണമയമുള്ള ചർമ്മത്തിന് വാൾനട്ട് ഉപയോഗിച്ച് തയ്യാറാക്കുന്ന സ്ക്രബ് വളരെ നല്ലതാണ്. ഒന്നോ രണ്ടോ വാൾനട്ട് എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ തേൻ, അര ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്തതിനു ശേഷം, മുഖത്ത് പുരട്ടി രണ്ട് മിനിറ്റ് വരെ മൃദുവായി മസാജ് ചെയ്യുക. ആഴ്ചയിൽ ഒരു തവണ വാൽനട്ട് സ്ക്രബ് ഉപയോഗിക്കാവുന്നതാണ്.

Also Read: ഉരുളക്കിഴങ്ങിൽ മാരക വിഷം -തിരിച്ചറിയാൻ ഈ മാർഗ്ഗം പരീക്ഷിക്കുക

ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് പപ്പായ സ്ക്രബ്. അരക്കപ്പ് പപ്പായ നന്നായി ഉടച്ചെടുത്തതിനു ശേഷം, അതിലേക്ക് അര ടീസ്പൂൺ തക്കാളി നീര് ചേർക്കുക. ഇവ രണ്ടും നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. അൽപ നേരം മസാജ് ചെയ്തതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പപ്പായ സ്ക്രബ് ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button