ഡൽഹി: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ദിനം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ജനുവരി ഒന്നിന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് ത്രിപുരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.
‘രാമക്ഷേത്ര നിർമ്മാണത്തിന് തടസ്സം നിന്ന് കോൺഗ്രസ് കോടതികൾ കയറിയിറങ്ങി. സുപ്രീംകോടതി വിധിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം നിർമ്മിക്കാൻ ശിലയിടുകയായിരുന്നു,’ അമിത് ഷാ പറഞ്ഞു.
ദേവാലയത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം : യുവാവ് അറസ്റ്റിൽ
2019 നവംബറിൽ സുപ്രീംകോടതി വിധിയിലൂടെയാണ് അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് ലഭിച്ചത്. ഭൂമി രാമക്ഷേത്രത്തിന് നൽകണമെന്നും പകരം പള്ളി നിർമ്മിക്കാൻ അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽതന്നെ നൽകണമെന്നുമായിരുന്നു വിധി.
Post Your Comments