Latest NewsNewsIndia

മദ്യപന്‍ സഹയാത്രക്കാരിയുടെ പുതപ്പില്‍ മൂത്രമൊഴിച്ചു: സംഭവം എയര്‍ ഇന്ത്യ വിമാനത്തില്‍

മദ്യപിച്ച്‌ അതിക്രമം കാണിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ സിആര്‍പിഎഫ് പിടികൂടി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂത്രമൊഴിക്കൽ വിവാദം. പാരീസ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപന്‍ സഹയാത്രക്കാരിയുടെ പുതപ്പില്‍ മൂത്രമൊഴിച്ചെന്നാണ് റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മദ്യപൻ മൂത്രമൊഴിച്ചെന്ന പരാതിക്ക് പിന്നാലെയാണ് ഈ സംഭവവും പുറത്തുവന്നത്. ഡിസംബര്‍ ആറിനാണ് പാരീസ്-ഡല്‍ഹി വിമാനത്തിലെ സംഭവം. മൂത്രമൊഴിച്ചയാള്‍ മാപ്പ് എഴുതി നല്‍കിയതിനാല്‍ നടപടി ഉണ്ടായില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

read also: സ്ത്രീകൾ കഴിക്കരുത് !!! പുരുഷന്മാരുടെ മാത്രം മരുന്നാണ് വയാഗ്ര

മദ്യപിച്ച്‌ അതിക്രമം കാണിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ സിആര്‍പിഎഫ് പിടികൂടി. യാത്രികനും യാത്രക്കാരിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്നീട് വിട്ടയച്ചുവെന്നും .യാത്രക്കാരനില്‍ നിന്ന് രേഖമൂലം മാപ്പ് എഴുതി വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button