Latest NewsIndiaNewsInternationalHockey

ഹോക്കി ലോകകപ്പ് 2023: ഇന്ത്യ ഗ്രൂപ്പ് ഡിയിൽ, ​ഗ്രൂപ്പിലുള്ളത് ശക്തരായ എതിരാളികൾ

പതിനാറ്‌ ടീമുകൾ നാല്‌ ഗ്രൂപ്പിലായി അണിനിരക്കും

ഭുവനേശ്വർ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13ന് തുടക്കമാകും. ഒഡീഷയിലെ ഭുവനേശ്വറും റൂര്‍ക്കലയും ലോക പോരാട്ടത്തിന് വേദിയാകുന്നു. പതിനാറ്‌ ടീമുകൾ നാല്‌ ഗ്രൂപ്പിലായി അണിനിരക്കും.

ഇന്ത്യ ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്. ഇന്ത്യയെക്കൂടാതെ സ്പെയിൻ, ഇംഗ്ലണ്ട്, വെയ്ൽസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡിയിലുള്ളത്. ഇന്ത്യയുടെ ആദ്യ മത്സരത്തിൽ സ്പെയിനാണ് എതിരാളി. റൂർക്കേലയിലെ ബിസ്ര മുണ്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആതിഥേയർ വെയ്ൽസിനെ നേരിടും.

Read Also : ലോകകപ്പ്‍ ഹോക്കി‍: ഇനി ഏതാനും ദിനങ്ങള്‍ മാത്രം; ഇന്ത്യക്ക് ആദ്യ എതിരാളി സ്‌പെയിന്‍ 

ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യൻ ടീമിനെ ഡിഫൻഡർ ഹർമൻ പ്രീത് സിങ് നയിക്കും. പരിചയസമ്പന്നനായ മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ നാലാംലോകകപ്പാണ്‌.

ഇന്ത്യൻ ഹോക്കി ടീം
ഗോൾകീപ്പർമാർ: പിആർ ശ്രീജേഷ്, കൃഷൻ ബഹദൂർ പഥക്.

ഡിഫൻഡർമാർ: ജർമൻപ്രീത് സിംഗ്, സുരേന്ദർ കുമാർ, ഹർമൻപ്രീത് സിംഗ് (ക്യാപ്റ്റൻ), വരുൺ കുമാർ, അമിത് രോഹിദാസ് (വൈസ് ക്യാപ്റ്റൻ), നിലം സഞ്ജീപ് എക്സെസ്.

മിഡ്ഫീൽഡർമാർ: മൻപ്രീത് സിംഗ്, ഹാർദിക് സിംഗ്, നീലകണ്ഠ ശർമ്മ, ഷംഷേർ സിംഗ്, വിവേക് സാഗർ പ്രസാദ്, ആകാശ്ദീപ് സിംഗ്.

ഫോർവേഡുകൾ: മന്ദീപ് സിംഗ്, ലളിത് കുമാർ ഉപാധ്യായ, അഭിഷേക്, സുഖ്ജീത് സിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button