ErnakulamLatest NewsKeralaNattuvarthaNews

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയുമായി കടന്ന കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയുമായി കടക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍. അയിരൂര്‍ സ്വദേശി പ്രകാശന്‍(55) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഇയാള്‍ പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസറാണ്.

പതിനാലുകാരിയെ ഫേസ്ബുക്ക് വഴി പരിചയപ്പെടുകയും പ്രലോഭിപ്പിക്കുകയും ചെയ്ത് വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ ഡിസംബര്‍ 3ന് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങള്‍ പോലീസ് പരിശോധിക്കുകയും ഇതിലൂടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

മദ്യപാനം, പ്രൊപ്പോസല്‍ തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങൾ: ഇതിനൊന്നും ഒരു മറുപടി പറയാന്‍ പറ്റില്ലെന്ന് നടി മഞ്ജു വാര്യർ

കുട്ടിയുമായി ട്രെയിനില്‍ എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് ഇരുവരെയും എറണാകുളത്തുവച്ച് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button