Latest NewsKeralaNews

ശബരിമലയിലെ അരവണ പ്രസാദത്തിൽ ഗുണനിലവാരമില്ലാത്ത ഏലയ്ക്കയെന്ന് റിപ്പോർട്ട്: ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിനുപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്ക ആണെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. റിപ്പോർട്ടിൽ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പമ്പയിലെ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ഏലക്ക വാങ്ങുന്നതെന്നും ഇപ്പോഴത്തെ ആരോപണങ്ങൾക്കും പരാതികൾക്കും പിന്നിൽ കരാറുകാർ തമ്മിലുള്ള മത്സരമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: ബീറ്റ്റൂട്ട് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

വർഷങ്ങളായി ശബരിമലയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നത് പമ്പയിലെ ലാബിലെ സ്റ്റാൻഡേർഡ്‌സ് വെച്ചാണ്. വിഷയത്തിൽ കോടതി നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണ് ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിനുപയോഗിക്കുന്നത് എന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്ത് ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി നൽകിയ ഹർജിയെ തുടർന്ന് ഹൈക്കോടതിയാണ് ഏലക്കയുടെ ഗുണ നിലവാരം പരിശോധിക്കാൻ നിർദ്ദേശം നൽകിയത്.

Read Also: കേരള രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കം: മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങിവരവിൽ പ്രതികരണവുമായി കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button