Latest NewsNewsSaudi ArabiaInternationalGulf

സ്വന്തം സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾ സൂക്ഷിക്കുക: ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: സ്വന്തം സ്പോൺസർമാരുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകൾ നടപ്പാക്കുമെന്നാണ് സൗദി പബ്ലിക് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നത്. സ്പോൺസറില്ലാതെ പുറത്ത് ജോലി ചെയ്യുന്നതോ അനധികൃതമായി സ്വന്തം ബിസിനസ് നടത്തുകയും ചെയ്യുന്ന പ്രവാസികൾക്കെതിരെയാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

Read Also: തലമുടി കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍, ഇല്ലെങ്കില്‍ മുടിക്ക് ഏറെ ദോഷം ചെയ്യും

സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് അൻപതിനായിരം റിയാൽ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. തടവു ശിക്ഷയ്ക്ക് ശേഷം ഇത്തരക്കാരെ നാടുകടത്തുകയും ചെയ്യും. സ്വന്തം സ്പോൺസർഷിപ്പിലുള്ള തൊഴിലാളികളെ മറ്റിടങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന സ്പോൺസർക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു ലക്ഷം റിയാൽ വരെ പിഴയും 6 മാസം വരെ തടവും ചുമത്തും. അടുത്ത അഞ്ചു വർഷത്തേക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിരോധിക്കുകയും ചെയ്യും.

Read Also: ലൈംഗികാനന്ദം ഇല്ലാതായി: സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗ കേസില്‍ കുറ്റവിമുക്തനായ യുവാവ് കോടതിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button