പാക് സിനിമാ നടിമാരെ ഹണി ട്രാപ്പിന് ഉപയോഗിച്ചെന്ന പാകിസ്ഥാൻ മുൻ സൈനികന്റെ ആരോപണത്തിനെതിരെ തുറന്നടിച്ച് നടിമാർ. യൂട്യൂബർ കൂടിയായ റിട്ടയേർഡ് മേജർ ആദിൽ രാജയാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് സാങ്കൽ അലി ഉൾപ്പെടെയുള്ള പാക് നടിമാർ രംഗത്തെത്തി.
തന്റെ യൂട്യൂബ് ചാനലായ സോൾജിയർ സ്പീക്സിലൂടെയാണ് ആദിൽ രാജ വിവാദ വെളിപ്പെടുത്തൽ നടത്തിയത്. നടിമാരുടെ പേരെടുത്തു പറയാതെ അവരുടെ ഇനിഷ്യലുകളാണ് അദ്ദേഹം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. റിട്ടയേർഡ് ജനറൽ ബജ്വ, മുൻ ഐഎസ്ഐ തലവൻ ഫായിസ് ഹമീദ് എന്നിവർക്കായി ചില നടിമാരും മോഡലുകളും രാഷ്ട്രീയ നേതാക്കളെ കുടുക്കാൻ ശ്രമിച്ചു എന്നാണ് ആദിലിന്റെ ബ്ലോഗിൽ വെളിപ്പെടുത്തുന്നത്.
Read Also:- ഭാവന സ്റ്റുഡിയോസിന്റെ ‘തങ്കം’ റിലീസിനൊരുങ്ങുന്നു
നിമിഷങ്ങൾക്കകമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. മുൻ സൈനികൻ പറഞ്ഞ സൂചനകൾ വെച്ച് നടിമാരേക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായി. സാജൽ അലി, മഹിറ ഖാൻ, കുബ്ര ഖാൻ, മെഹ് വിഷ് ഹയാത് എന്നിവരായിരിക്കാം ആ നടിമാരെന്ന നിലയിൽ ചർച്ചകളെത്തിയപ്പോഴാണ് പ്രതികരണവുമായി നടിമാർ തന്നെ രം ഗത്തെത്തിയത്.
Post Your Comments