ധനലക്ഷ്മി ബാങ്കിന്റെ മൊത്തം വരുമാനത്തിൽ കുതിച്ചുചാട്ടം. ഇത്തവണ മൊത്തം വരുമാനത്തിൽ 12.82 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം, ബാങ്കിന്റെ മൊത്തം വരുമാനം 2,172 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ ആകെ വരുമാനം 19,653 കോടി രൂപയായിരുന്നു. മൊത്തം വരുമാനത്തിന് പുറമേ, നിക്ഷേപത്തിലും മുന്നേറാൻ ധനലക്ഷ്മി ബാങ്കിന് സാധിച്ചിട്ടുണ്ട്.
നിക്ഷേപങ്ങൾ 6.78 ശതമാനം വളർച്ചയോടെ, 12,922 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 12,101 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം അഡ്വാൻസ് 22.48 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. ഇതോടെ, മൊത്തം അഡ്വാൻസ് 9,250 കോടി രൂപയായി. മുൻ വർഷം ഇത് 7,552 കോടിയായിരുന്നു. സ്വർണപ്പണയ വായ്പ പോർട്ട്ഫോളിയോ 1,694 കോടി രൂപയിൽ നിന്ന് 23.02 ശതമാനം വളർച്ചയോടെ, 2,084 കോടി രൂപയിലെത്തി.
Also Read: കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട : ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും
Post Your Comments