KeralaLatest NewsNewsLife StyleHealth & Fitness

താരൻ നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ ? നാരങ്ങയും വെളിച്ചെണ്ണയും ഇങ്ങനെ ഉപയോഗിക്കു

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഉലുവയും മുടിയുടെ ആരോഗ്യത്തിനു മികച്ചതാണ്.

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് താരൻ. മുടിയുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുന്ന താരൻ ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്. മുടിയിൽ പോഷകാഹാരക്കുറവ്, ചർമ്മത്തിന്റെ പിഎച്ച് നിലയിലെ അപചയം, ശരീരത്തിൽ ജലത്തിന്റെ അഭാവം, കെമിക്കൽ ഉൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗം, തലയോട്ടി വൃത്തിയായി സൂക്ഷിക്കാത്തത് തുടങ്ങിയവ താരന് കാരണമാകാറുണ്ട്.

read also: പുതുവര്‍ഷ ആരംഭത്തോടെ സൗജന്യ കോണ്ടം വിതരണം

താരൻ അകറ്റാൻ നാരങ്ങയും വെളിച്ചെണ്ണയും നല്ലതാണ്. 2-3 സ്പൂൺ വെളിച്ചെണ്ണയും 1 സ്പൂൺ നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് ഇത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. അതിനു ശേഷം തല കഴുകുക.

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഉലുവയും മുടിയുടെ ആരോഗ്യത്തിനു മികച്ചതാണ്. ഉലുവ പൊടിച്ചത് വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുക. വിറ്റാമിൻ സി സമ്പന്നമായ, ചെമ്പരത്തി മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയുവാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button