രണ്ട് ട്രില്യൺ ക്ലബ്ബിൽ നിന്ന് പ്രമുഖ ടെക് ഭീമനായ ആപ്പിളും പുറത്തേക്ക്. ആപ്പിളിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെയാണ് തിരിച്ചടികൾ നേരിട്ടത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആപ്പിളിന്റെ ഓഹരികൾ 30 ശതമാനത്തോളമാണ് ഇടിഞ്ഞത്. ഡിസംബറിൽ 15 ശതമാനം ഓഹരികൾക്ക് ഇടിവ് നേരിട്ടതോടെയാണ് രണ്ട് ട്രില്യൺ വിപണി മൂല്യമുള്ള ഏക കമ്പനി എന്ന സ്ഥാനവും ആപ്പിളിന് നഷ്ടമായിരിക്കുന്നത്.
ഓഹരികൾ ഇടിയുന്നതിനോടൊപ്പം, ഉൽപ്പാദനത്തിലെ പ്രശ്നങ്ങളും പലിശ നിരക്ക് ഉയരുന്നതും ആപ്പിളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ, ആപ്പിളിന്റെ വിപണി മൂല്യം 1.99 ട്രില്യൺ ഡോളർ മാത്രമാണ്. ആപ്പിളിന് പുറമേ, പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്, എണ്ണക്കമ്പനിയായ സൗദി അരാംകോ എന്നിവ കഴിഞ്ഞ വർഷം തന്നെ രണ്ട് ട്രില്യൺ ക്ലബ്ബിൽ നിന്ന് പുറത്തായിരുന്നു. ആഗോള തലത്തിൽ ടെക് കമ്പനികൾക്ക് വൻ തിരിച്ചടി നേരിട്ട വർഷമായിരുന്നു 2022.
Also Read:സൂചികകൾ തളർന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
Post Your Comments