CinemaMollywoodLatest NewsNews

പുത്തന്‍ മേക്കോവറിൽ നിവിൻ പോളി: വീഡിയോ കാണാം!

പുത്തന്‍ മേക്കോവറിൽ മലയാളികളുടെ പ്രിയ നടൻ നിവിൻ പോളി. നിവിന്‍ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. ഇതോടെയായിരുന്നു നിവിനെതിരെ രൂക്ഷമായ പരിഹാസങ്ങള്‍ ഉയര്‍ന്നത്. ഇപ്പോള്‍ തടി കുറച്ച് പുതിയ ലുക്കിലുള്ള ഫോട്ടോയാണ് നിവിന്റെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

നടൻ അജു വർഗീസാണ് പുത്തന്‍ മേക്കോവറിലുള്ള നിവിൻ പോളിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് നിവിന്റെ രൂപമാറ്റം എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം രണ്ട് മാസം കൊണ്ടാണ് നിവിന്‍ തടി കുറച്ചത്. ഏറെ നാളുകളായി കുടുംബത്തിനൊപ്പം ദുബായിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്.

Read Also:- സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കുതിച്ചുയർന്നു : ഇന്നത്തെ നിരക്കുകളറിയാം

റാമിന്റെ തമിഴ് ചിത്രം ‘യേഴു കടല്‍ യേഴു മലൈ’ ആണ് നിവിന്റെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദിന്റെ ‘താരം’ അണിയറയിൽ ഒരുങ്ങുന്നു. വിജയ്-ലോകേഷ് കനകരാജ് കോംമ്പോയില്‍ ഒരുങ്ങുന്ന ദളപതി 67ലും നിവിന്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button