Latest NewsNews

ജോലി വാഗ്ദാനം ചെയ്ത് മതം മാറ്റി: ചതി മനസ്സിലായതും ഹിന്ദു മതത്തിലേക്ക് തിരികെ മടങ്ങി മുഹമ്മദ് ഉവൈസിയും കുടുംബവും

ലക്‌നൗ: പ്രലോഭിപ്പിച്ച് മതംമാറ്റിയതായി യുവാവിന്റെയും കുടുംബത്തിന്റെയും ആരോപണം. കട്ടൗലി സ്വദേശിയായ മുഹമ്മദ് ഉവൈസ് എന്ന സോനു ശർമ്മയും കുടുംബവുമാണ് തങ്ങളെ ജോലി വാഗ്ദാനം ചെയ്ത് മതം മാറ്റിയതായി ആരോപിക്കുന്നത്. ഇസ്ലാം മതം ഉപേക്ഷിച്ച് തിരികെ സനാതന ധർമ്മത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് ഇവർ. ആര്യസമാജ ഭവനിൽ നടന്ന ചടങ്ങിൽ അവർ ഹിന്ദു മതം സ്വീകരിച്ചു.

സോനു ശർമ്മയും കുടുംബവും വർഷങ്ങൾക്ക് മുൻപാണ് ഇസ്ലാം മതം സ്വീകരിക്കുന്നത്. തൊഴിൽ രഹിതനായ സോനുവിനെ സമീപത്തെ മദ്രസയിലെ ഇമാമും സംഘവും ചേർന്ന് ജോലി വാഗ്ദാനം ചെയ്ത് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയായിരുന്നു. നിവൃത്തികേടിന്റെ കൊടുമുടിയിൽ സോനു കുടുംബത്തോടെ മതം മാറി.

മുഹമ്മദ് ഉവൈസിയെന്ന പേരാണ് സ്വീകരിച്ചത്. എന്നാൽ മതംമാറിയിട്ടും അദ്ദേഹത്തിന് ജോലി ലഭിച്ചില്ല. തുടർന്ന് നടത്തിയ പരിശ്രമത്തിലാണ് ജോലി കിട്ടുന്നത്. ഇതോടെ ഇമാമും സംഘവും കബളിപ്പിക്കുകയായിരുന്നുവെന്ന് സോനു ശർമ്മക്ക് മനസ്സിലായി. ഇതിന് ശേഷമാണ് ഹിന്ദു മതത്തിലേക്ക് തന്നെ തിരികെ വരാനുള്ള ശ്രമം ഇവർ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button