ഇന്ന് മിക്ക ആളുകളിലും ഉണ്ടാകുന്ന കരൾ രോഗങ്ങളിൽ നിന്നാണ് ഫാറ്റി ലിവർ. തുടക്കത്തിൽ ചെറിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാകാറുള്ളതെങ്കിലും, പിന്നീട് സങ്കീർണതകളിലേക്ക് നയിക്കാറുണ്ട്. ഫാറ്റി ലിവർ ഉള്ളവർ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഫാറ്റി ലിവർ ഉള്ളവരിൽ ഹെപ്പാറ്റിക് എൻസെഫലോപ്പതി (hepatic encephalopathy) അല്ലെങ്കിൽ എച്ച്ഇ എന്നറിയപ്പെടുന്ന രോഗം പിടിപെടാൻ സാധ്യതയുണ്ടെന്നും, ഇവ തലച്ചോറിന്റെ പ്രവർത്തനം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. വിഷവസ്തുക്കൾ തലച്ചോറിലേക്ക് സഞ്ചരിക്കുകയും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു നാഡീവ്യവസ്ഥയുടെ തകരാറാണ് ഹെപ്പാറ്റിക് എൻസെഫലോപ്പതി. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാം.
ഹെപ്പാറ്റിക് എൻസെഫലോപ്പതിയുള്ള ആളുകൾക്ക് വിട്ടുമാറാത്തതും കഠിനവുമായ ആശയക്കുഴപ്പവും വൈജ്ഞാനിക വൈകല്യവും അനുഭവപ്പെടുന്നു. കരൾ രോഗം പുരോഗമിക്കുമ്പോൾ അവസ്ഥ വഷളാകുകയും ചികിത്സിക്കാൻ കഴിയാതെ വരികയും ചെയ്യും. കരൾ തകരാറിലായാൽ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ വഷളാക്കുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ലിവർ സിറോസിസ് ബാധിച്ച 50 ശതമാനം ആളുകളും ഒടുവിൽ ഹെപ്പാറ്റിക് എൻസെഫലോപ്പതിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
Also Read: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
Post Your Comments