Latest NewsKerala

മാളികപ്പുറം സിനിമയെ പ്രശംസിച്ച സിപിഐ നേതാവിനെതിരെ സൈബര്‍ ആക്രമണവും സ്ഥാപനത്തിനുനേരെ തീവെപ്പും

എരമംഗലം: ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തിൽ പങ്കുവെച്ച യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിനെതിരേ സൈബർ ആക്രമണവും വീടിന് തീവെപ്പും. വെള്ളിയാഴ്‌ചയാണ് സിനിമ കണ്ടിറങ്ങിയശേഷം സി.പി.ഐ. പ്രവർത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി. പ്രഗിലേഷ് ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്.

ഇതിനെ വിമർശിച്ചുകൊണ്ട് സി.പി.എം. അനുഭാവിയും നരണിപ്പുഴ റോഡരികിൽ ചായക്കട നടത്തുന്നയാളുമായ ഭഗവാൻ രാജൻ മറുകുറിപ്പുമായി രംഗത്തുവന്നു. തുടർന്ന് സി.പി.എം. അനുഭാവികളും സി.പി.ഐ. അനുഭാവികളും പരസ്‌പരം നവമാധ്യമങ്ങളിലൂടെ കൊമ്പുകോർത്തു. ഇതിനിടയിൽ പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനത്തിനുനേരെ ആക്രമണവുമുണ്ടായി. ലൈറ്റുകൾ സൂക്ഷിച്ചിരുന്ന പെട്ടികൾ, ക്ഷേത്രോത്സവങ്ങൾക്കായി തയ്യാറാക്കിയ സ്വാഗതബോർഡുകൾ തുടങ്ങിയവ രാത്രിയിൽ തീവെച്ചു നശിപ്പിച്ചിരുന്നു.

പ്രഗിലേഷിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

മാളികപ്പുറം സിനിമ നല്ലതെന്നു പരാമർശിച്ചതിനാണ് …..
fb യിൽ നമ്മൾ ചർചകളും അഭിപ്രായങ്ങളും പങ്കുവെക്കൽ പതിവാണ്. പക്ഷെ ഇങ്ങനാവുംന്ന് കരുതിയില്ല.
: കട കത്തിക്കുമെന്ന് ഒരു പോലീസുകാരൻ ഭീഷണിപ്പെടുത്തി.
: ഇന്ന് തന്നെ കണക്ക് തീർക്കുമെന്ന് സൈബർ പോരാളി.
: ഞാൻ നാടിന് ശാപം പിഴുതുകളയുമെന്ന് നിരീശ്വര സംഘത്തിലെ ഒരാൾ .
മദ്യത്തിന്റെയും മയക്കുമരുന്നിന്റേയോ പിൻബലത്തിലാവാം ചെയ്തതെങ്കിലും തെളിവോടെ DGP ക് പരാതി നൽകും.
CCTV ദൃശ്യങ്ങൾ തെളിയുമെന്ന പ്രതീക്ഷയോടെ .
തെളിയിക്കാൻ ഏതറ്റം വരെയും ……

shortlink

Related Articles

Post Your Comments

Related Articles


Back to top button