Latest NewsKeralaNewsParayathe VayyaWriters' Corner

നോർത്ത് ഇന്ത്യയിൽ സങ്കികൾ കത്തിച്ചത് നടൻ്റെ ഫ്ലക്സ്, ക്യൂബളത്തിൽ സഹപ്രവർത്തകന്റെ ജീവനോപാധി തന്നെ കത്തിച്ച് കമ്മികൾ!!

ഉത്തരേന്ത്യൻ കാവിപ്പടയുടെ ബഹിഷ്കരണം കണ്ട് ഉറക്കം പോയവരും ബിക്കിനി പ്രേമികളും പ്ലീസ് കം ഓൺ സ്റ്റേജ്

ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രത്തെ പുകഴ്ത്തിയതിന്റെ പേരിൽ പ്രഗിലേഷ് എന്ന വ്യക്തിയുടെ ശോഭ ലൈറ്റ് ആൻഡ് സൗണ്ട്സ് എന്ന സ്ഥാപനം സാമൂഹിക വിരുദ്ധർ കത്തിച്ചു. സംഭവത്തിൽ പ്രതികരിക്കാത്ത കേരളത്തിലെ സോഷ്യൽ മീഡിയ താരങ്ങൾക്ക് നേരെ വിമർശനവുമായി എഴുത്തുകാരി അഞ്ജു പാർവതി

read also: വിവോയുടെ ഏറ്റവും പുതിയ വൈ- സീരിയസ് സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു

അഞ്ജു പാർവതിയുടെ കുറിപ്പ്

പത്താൻ സിനിമയ്ക്ക് നേരെയുള്ള ഉത്തരേന്ത്യൻ കാവിപ്പടയുടെ ബഹിഷ്കരണം കണ്ട് ഉറക്കം പോയവരും ബിക്കിനി പ്രേമികളും പ്ലീസ് കം ഓൺ സ്റ്റേജ് !

നിങ്ങൾക്ക് ഒരു വമ്പൻ കാഴ്ച മതേതര- സോഷ്യലിസ്റ്റ് ജനാധിപത്യ ഖേറളത്തിൽ ഒരുക്കിയിട്ടുണ്ട് സി.പി.എം കാർ! അതാ പൊന്നാനി താലൂക്കിലെ എരമംഗലം എന്ന സ്ഥലത്തേയ്ക്ക് നോക്കൂ! അവിടെ തീയിട്ട് നശിപ്പിച്ച ശോഭ ലൈറ്റ് ആൻഡ് സൗണ്ട്സ് എന്ന സ്ഥാപനം കാണാം. !

അതിനു മുന്നിൽ ഖേറൾ കാ സുന്ദർ ജനാധിപത്യ ആവിഷ്കാര സ്വാതന്ത്ര്യം കണ്ട് പകച്ചു പണ്ടാരമടങ്ങി നില്ക്കുന്ന പ്രഗിലേഷ് എന്ന സി.പി.ഐ യുവകലാസാഹിതി നേതാവിനെയും കാണാം. വെറും നേതാവ് മാത്രമല്ല ടിയാൻ. ജനയുഗം എന്ന CPI പത്രത്തിൻ്റെ പ്രാദേശിക ലേഖകൻ കൂടിയാണ് അയാൾ…എന്താ സംഭവമെന്നല്ലേ – ! ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തിൽ പങ്കുവെച്ചതാണ് പ്രഗിലേഷ് ചെയ്ത പാതകം.

ഇത് നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് ഓരിയിടുന്ന, സദാ സമയവും വടക്കോട്ട് നോക്കി ഉത്തരേന്ത്യൻ ഫാസിസമെന്നു വിളിച്ചു ഒപ്പാരിയിടുന്ന ചെങ്കൊടി ചെന്താരകങ്ങൾക്ക് ഇഷ്ടമായില്ല. നവമാധ്യമങ്ങളിൽ പോര് തുടങ്ങി. ആ പോര് നേരെ ചെന്ന് അവസാനിച്ചത് പ്രഗിലേഷിൻ്റെ ലൈറ്റ് ആൻഡ് സൗണ്ട്സ് കടയ്ക്ക് മുന്നിലും! ഉണ്ണി മുകുന്ദനോടും മാളികപ്പുറത്തോടും തോന്നിയ അസഹിഷ്ണുത അപ്പടിയെടുത്ത് കത്തിക്കലിൻ്റെ രൂപത്തിൽ നടപ്പിലാക്കി സഖാക്കന്മാർ ! നോർത്ത് ഇന്ത്യയിൽ നടൻ്റെ ഫ്ലക്സും മറ്റും കത്തിച്ചാണ്, സംഘികൾ ആവിഷ്കാര സ്വാതന്ത്ര്യം കാണിച്ചതെങ്കിൽ ഇങ്ങ് ക്യൂബളത്തിൽ സഹപ്രവർത്തകന്റെ ജീവനോപാധി തന്നെ കത്തിച്ചു കമ്മികൾ മാതൃക ആയി..! എന്തായാലും ഈ സംഭവത്തോടെ ഒരു കാര്യം ഉറപ്പായി. സിനിമയെ സിനിമ ആയിട്ട് കാണാത്ത സംസ്ഥാനമാണ് ഖേറളമെന്നും സുരേഷ് ഗോപി സിനിമകൾക്ക് ഉള്ളതുപോലൊരു വിലക്ക് ഉണ്ണി മുകുന്ദനും കമ്മിയിടങ്ങളിൽ ഉണ്ടെന്നും പകലു പോലെ വ്യക്തമായി!!കട മാത്രമേ കത്തിച്ചുള്ളൂ ഇന്നോവ വന്നില്ലല്ലോ എന്നോർത്ത് ആഹ്ലാദിക്കൂ കാനത്തിൻ്റെ അനുയായിയേ!!

shortlink

Related Articles

Post Your Comments

Related Articles


Back to top button