അത്താഴം എപ്പോഴാണ് കഴിക്കേണ്ടത് എന്ന് ആർക്കെങ്കിലും അറിയാമോ? പ്രായമായവർ പറയും അത്താഴം ഏഴ് മണിയോടെ കഴിക്കണം എന്ന്. എന്നാല്‍, അതിന്‍റെ കാരണം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. നേരത്തെ അത്താഴം കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം.
ഉറങ്ങുന്നതിന് തൊട്ടു മുന്‍പ് അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകും. മാത്രമല്ല, ഉറക്കം തടസപ്പെടുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടനെ കിടന്നാല്‍ ശരീരത്തിലെ ദഹനപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കില്ല. അതേസമയം, നേരത്തേ കഴിക്കുന്നതിലൂടെ ശരീരത്തിന് ദഹനത്തിനുള്ള സമയം കിട്ടുന്നു. ഒപ്പം നല്ല ഉറക്കവും ലഭിക്കും.
Read Also : തൊടുപുഴയിൽ കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ച് അപകടം, ഗർഭിണി ഉൾപ്പടെ 4 പേർക്ക് ഗുരുതര പരിക്ക്
ശരീരത്തിലെ കലോറിയുടെ അളവ് ഏഴ് മണിയോടെ അത്താഴം കഴിക്കുന്നതു കൊണ്ട് ഗണ്യമായി കുറയ്ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്താഴം നേരത്തെ കഴിയ്ക്കണം.
പ്രമേഹം, തൈറോയ്ഡ്, ഹൃദ്രോഗം, പി.സി.ഒ.ഡി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ തീര്‍ച്ചയായും രാത്രിയിലെ ഭക്ഷണം നേരത്തെ കഴിക്കണം. സോഡിയത്തിന്‍റെ അളവ് കൂടുതലുള്ള ഭക്ഷണമാണ് സാധാരണയായി നമ്മള്‍ കഴിക്കാറ്. ഇവ രാത്രിയില്‍ വൈകി കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം കുറയാന്‍ സാധ്യതയുണ്ട്.
Post Your Comments