നടുവേദന ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് ചില പരിഹാരമാർഗങ്ങൾ വീട്ടിൽ തന്നെയുണ്ട്. അവ എന്തെന്ന് നോക്കാം. മഞ്ഞള്‍ നടുവേദന മാറാന്‍ നല്ലൊരു പരിഹാരമാണ്. ഇതിലെ കുര്കുമിന് നാഡീസംബന്ധമായ വേദനകള്‍ മാറാന്‍ ഏറെ സഹായകമാണ്. ഭക്ഷണത്തിന് നടുവേദനയുമായി ബന്ധമുണ്ട്.
മലബന്ധം, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ നടുവേദനയ്ക്കുള്ള കാരണങ്ങളായി ആയുര്‍വേദം പറയുന്നു. അതുകൊണ്ടുതന്നെ, നാരുകളുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക.
Read Also : സർക്കാർ സ്ഥാപനങ്ങളുടെ ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെടുത്തിയ ചായ കുടിയ്ക്കുന്നതു നടുവേദനയില്‍ നിന്നും ശമനം നല്‍കും. 10 അല്ലി വെളുത്തുള്ളി വെളിച്ചെണ്ണയില്‍ ഇട്ടു ചൂടാക്കി നടുഭാഗത്തു മസാജ് ചെയ്യുക. ഇത് നടുവേദനയില്‍ നിന്നും ആശ്വാസം നല്‍കും. കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയടങ്ങിയ ഭക്ഷണസാധനങ്ങള്‍ ശീലമാക്കുക. ഇതും നടുവേദനയ്ക്ക് ആശ്വാസം നല്കാന് സഹായിക്കും.
ഇഞ്ചിനീരു കുടിയ്ക്കുന്നതും ഇഞ്ചിച്ചായ കുടിയ്ക്കുന്നതുമെല്ലാം നടുവേദനയ്ക്ക് ശമനം നൽകും.
Post Your Comments