
കൊല്ലം : ഫാമിൽ കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ കൊല്ലം ചടയമംഗലത്ത് പൊലീസ് പിടികൂടി. പോരേടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാമിലെ ജീവനക്കാര്‍ എത്തിയപ്പോഴേക്കും പ്രതി മതില്‍ ചാടി കടന്നുകളഞ്ഞു.
തുടർന്ന് പൊലീസില്‍ അറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. ഉടൻ തന്നെ പോരേടം ജങ്ഷനിൽ വെച്ച് പൊലീസ് പ്രതിയെ പിടികൂടി. ഇയാൾ മുൻപും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി മണി പൊലീസിനോട് സമ്മതിച്ചു. ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments