ഗുരുവായൂര്‍ : കോഴിക്കോട് ജനുവരി 3ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വ്യത്യസ്ത ഇനങ്ങളില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് സമ്മാനിക്കാനുള്ള 12,000-ല്‍ അധികം മെമന്റോയും 36 വലിയ ട്രോഫികളും 25 ഇടത്തരം ട്രോഫികളും മറ്റം ട്രിച്ചൂര് ട്രോഫീസ് ഫാക്ടറിയില്‍ തയാറാകുന്നു. കലോത്സവ ട്രോഫി കമ്മിറ്റി കണ്‍വീനര്‍ പി.പി. ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘം മറ്റത്ത് എത്തി ട്രോഫികളുടെ അവസാന മിനുക്കു പണികള്‍ പരിശോധിച്ച് മടങ്ങി.
Read Also: സംസ്ഥാന സ്കൂൾ കലോത്സവം: രജിസ്ട്രേഷൻ തുടങ്ങി – അറിയാം ഇക്കാര്യങ്ങൾ
സ്വര്ണക്കപ്പിന്റെയും 2 വെള്ളിക്കപ്പുകളുടെയും മാതൃക, ഓവറോള്‍ ചാംപ്യന്‍ഷിപ് നേടിയവര്‍ക്കുള്ള 36 വലിയ ട്രോഫികള്‍, സാംസ്കാരിക പരിപാടി അവതരിപ്പിക്കുന്നവര്‍ക്കുള്ള 25 ട്രോഫികള്‍ എന്നിവയും ഇവിടെയാണ് തയാറാക്കുന്നത്. വര്‍ഷങ്ങളായി സ്കൂള്‍, കോളജ് കലോത്സവങ്ങള്‍ക്കു ട്രോഫി തയാറാക്കുന്നത് മറ്റത്തെ ട്രിച്ചൂര് ട്രോഫീസിലാണ്. സ്കൂള്‍ കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ സ്വര്‍ണക്കപ്പിന്റെ കൂറ്റന്‍ മാതൃക മാനാഞ്ചിറ മൈതാനിയില്‍ സ്ഥാപിക്കുന്നുണ്ട്.
Post Your Comments