ജനതാ ഗാരേജിന് ശേഷം ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘എൻടിആർ30’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം, 2024 ഏപ്രിൽ അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും.
യുവസുധ ആർട്സ് മിക്കിലിനെനി സുധാകറും എൻടിആർ ആർട്സിന്റെ ബാനറിൽ കൊസരജു ഹരികൃഷ്ണയുമാണ് നിർമ്മാണം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം-രത്‌നവേൽ, പ്രൊഡക്ഷൻ ഡിസൈനർ-സാബു സിറിൾ, എഡിറ്റർ-ശ്രീകർ പ്രസാദ്, തുടങ്ങിയ പ്രമുഖർ ചിത്രത്തിന്റെ ഭാഗമാകുന്നു.
Read Also:- സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023, അണിയറയില്‍ തയ്യാറാകുന്നത് 12,000 ട്രോഫികള്‍
2016ലാണ് ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ‘ജനത ഗരേജി’ൽ ഒന്നിക്കുന്നത്. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ആക്ഷന് പ്രാധാന്യം നൽകിയ ചിത്രം ഇരുവരുടെയും ആരാധകരെ ലക്ഷ്യംവച്ച് ഒരുക്കിയതായിരുന്നു. ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ‘ആചാര്യ’യാണ് കൊരട്ടാല ശിവ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
#NTR30 Shoot begins February 2023 and Grand Release on April 5th, 2024 in Telugu, Hindi, Tamil, Kannada & Malayalam ?
More Updates coming very soon ?@tarak9999 #KoratalaSiva @NANDAMURIKALYAN @anirudhofficial @RathnaveluDop @sreekar_prasad @sabucyril @YuvasudhaArts pic.twitter.com/W7HSva8Rjc
— NTR Arts (@NTRArtsOfficial) January 1, 2023
Post Your Comments