ബെംഗളൂരു: പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ പ്രസിഡൻസി കോളജിൽ നടന്ന സംഭവത്തിൽ, ബെംഗളൂരു സ്വദേശിനി ലയസ്മിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ, ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി പവൻ കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെ മറ്റൊരു കോളജിലെ വിദ്യാർത്ഥിയാണ് പവൻ.
നിരന്തമായി പ്രണയം നിരസിച്ചതിനെ തുടർന്ന്, ലയസ്മിതയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പവൻ പ്രസിഡൻസി കോളജിൽ എത്തിയതെന്നാണ് വിവരം. ലയസ്മിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഉപയോഗിച്ച്, പവൻ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.
Post Your Comments