
ഇന്ത്യൻ വിപണിയിൽ വളരെ കുറഞ്ഞ കാലയളവുകൊണ്ട് താരമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. ഒട്ടനവധി ഹാൻഡ്സെറ്റുകൾ ഇതിനോടകം മോട്ടോറോള വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന മോട്ടറോളയുടെ ഹാൻസെറ്റുകളിൽ ഒന്നാണ് മോട്ടോ ജി40 ഫ്യൂഷൻ. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
6.8 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1080 × 2460 ആണ് പിക്സൽ റെസലൂഷൻ. ക്വാൽകം എസ്എം7150 സ്നാപ്ഡ്രാഗൺ 732ജി ഒക്ട-കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് വാങ്ങാൻ സാധിക്കുക.
Also Read: വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് പാല് നല്‍കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 6,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 14,499 രൂപയാണ്.
Post Your Comments