Latest NewsKeralaNews

മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ ഒഴുക്കില്‍ പെട്ട യുവാവ് മരിച്ചു 

പത്തനംതിട്ട: കല്ലൂപ്പാറയിൽ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോയ യുവാവ് മരിച്ചു. കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശിയായ കാക്കരക്കുന്നേൽ ബിനു സോമൻ (34) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അന്ത്യം.

സംസ്ഥാന വ്യാപകമായി നടത്തുന്ന ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെയാണ് ബിനു അപകടത്തിൽപ്പെട്ടത്. അരമണിക്കൂറിനു ശേഷമാണ് ബിനുവിനെ വെള്ളത്തിൽനിന്നു പുറത്തെടുത്തത്. പുറത്തെടുത്തപ്പോൾ തന്നെ ബിനുവിന്റെ മരണം സംഭവിച്ചിരുന്നെന്നും ചികിത്സ തട്ടിപ്പായിരുന്നെന്നും നാട്ടുകാർ ആരോപിച്ചു. എൻഡിആർഎഫ്, ഫയർഫോഴ്സ്, റവന്യൂ വകുപ്പ് തുടങ്ങി വിവിധ വിഭാഗങ്ങൾ സഹകരിച്ച മോക്ഡ്രില്ലിനിടെയായിരുന്നു അപകടം.

നീന്തലറിയാവുന്നവരെ മോക്ഡ്രില്ലിലേക്ക് ക്ഷണിച്ചത് തഹസീൽദാരാണ്. നാലു പേർ വെള്ളത്തിലിറങ്ങിയതിൽ ബിനു മുങ്ങിപ്പോകുകയായിരുന്നു. എൻഡിആർഎഫിന്റെ രക്ഷാപ്രവർത്തനം തൃപ്തികരമായിരുന്നില്ലെന്ന് ഒപ്പം ഇറങ്ങിയവർ ആരോപിച്ചു. ആംബുലൻസിൽ ഓക്സിജൻ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നെന്നും നാട്ടുകാർ പറയുന്നു.

shortlink

Post Your Comments


Back to top button