ThrissurLatest NewsKeralaNattuvarthaNews

വീട്ടുകാരറിയാതെ പ്രണയ വിവാഹം: രക്ഷിതാക്കളിൽ നിന്ന് പണം ആവശ്യപ്പെടാൻ മകൾക്ക് അർഹതയില്ലെന്ന് കോടതി

ഇരിങ്ങാലക്കുട: വീട്ടുകാരറിയാതെ പ്രണയിച്ച്​ വിവാഹിതയായ മകൾക്ക് രക്ഷിതാക്കളിൽനിന്ന് വിവാഹ ചെലവിനോ മറ്റ്​ ചെലവുകൾക്കോ പണം ആവശ്യപ്പെടാൻ അർഹതയില്ലെന്ന് കോടതി. പാലക്കാട് വടവന്നൂർ സ്വദേശി ശെൽവദാസിന്റെ മകൾ നിവേദിത നൽകിയ ഹർജി തള്ളിയ ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി ഡി സുരേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹ ചെലവിനായി അച്ഛൻ പണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച പെൺകുട്ടി, വിവാഹ ചെലവിലേക്ക്​ 35 ലക്ഷം രൂപയും വ്യവഹാര ചെലവിനത്തിൽ 35,000 രൂപയും ലഭിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. 2010 മുതൽ പിതാവ് തനിക്കും അമ്മക്കും ചെലവിന് നൽകാതെ ക്രൂരത കാണിക്കുകയാണെന്നും പെൺകുട്ടിയുടെ ഹർജിയിൽ പറയുന്നു. ഹർജി വിശദമായി പരിശോധിച്ച കുടുംബ കോടതി ഇരുവരുടെയും വാദം കേട്ടു.

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീടുകയറി അക്രമം: യുവാവിന്‍റെ കൈവിരല്‍ വെട്ടി

നിവേദിതയുടെ ആരോപണങ്ങൾ തെറ്റാണെന്ന് ശെൽവദാസ് കോടതിയെ അറിയിച്ചു. മകളെ ബിഡിഎസ് വരെ പഠിപ്പിച്ചുവെന്നും 2013 ഡിസംബർ വരെ ചെലവിന് നൽകിയിരുന്നുവെന്നും ശെൽവദാസ് വ്യക്തമാക്കി. വിവാഹം കഴിച്ചത് തന്നെ അറിയിക്കാതെയാണെന്നും അതിനാൽ ചെലവിനത്തിൽ പണം നൽകാനാകില്ലെന്നും ശെൽവദാസ്​ വാദിച്ചു. തന്റെ കൈയിൽനിന്ന് വിവാഹ ചെലവ് വാങ്ങാൻ മകൾക്ക് അർഹതയില്ലെന്ന ശെൽവദാസിന്റെ വാദം അംഗീകരിച്ച കോടതി പെൺകുട്ടിയുടെ ഹർജി തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button