ThiruvananthapuramNattuvarthaLatest NewsKeralaNews

റിസോര്‍ട്ടില്‍ നിക്ഷേപമുള്ളത് ഭാര്യയ്‌ക്കും മകനും: അനധികൃതമല്ലെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: വിവാദമായ ‘വൈദേകം’ റിസോര്‍ട്ടില്‍ നിക്ഷേപമുള്ളത് ഭാര്യയ്‌ക്കും മകനുമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്‍. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടിക്കു നൽകിയ വിശദീകരണത്തിൽ ഇപി ജയരാജന്‍ വ്യക്തമാക്കി. ‘റിസോർട്ടിൽ ഭാര്യയ്ക്കും മകനും നിക്ഷേപമുണ്ട്. അത് അനധികൃതമല്ല,’ ഇപി വ്യക്തമാക്കി.

തല്‍ക്കാലം വിഷയത്തില്‍ അന്വേഷണം വേണ്ടെന്ന് പാർട്ടി സെക്രട്ടേറിയറ്റ് തീരുമാനിച്ചു.വൈദേകം റിസോര്‍ട്ട് കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരിയാണ് പികെ ഇന്ദിരയ്ക്കുള്ളത്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍പഴ്സനും ഇന്ദിര തന്നെയാണ്. ഇപി ജയരാജന്റെ മകൻ ജെയ്സന്റെ ഓഹരിമൂല്യം 10 ലക്ഷം രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button