ആഭ്യന്തര സൂചികൾ പ്രതിരോധം തീർത്തതോടെ വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ നേട്ടം തിരിച്ചുപിടിച്ചു. സെൻസെക്സ് 223.60 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,133.88- ലിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 68 പോയിന്റ് നേട്ടത്തിൽ 18,191- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് ദിവസം തുടർച്ചയായി ഓഹരി വിപണി നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. അവസാന മിനിറ്റുകളിൽ വിപണിക്ക് ഊർജ്ജം പകരാൻ ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികളാണ് സഹായിച്ചത്.
നിഫ്റ്റിയിൽ ഇന്ന് ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക് എന്നിവയുടെ ഓഹരികളാണ് നേട്ടം കൈവരിച്ചത്. അതേസമയം, അപ്പോളോ ഹോസ്പിറ്റൽസ്, ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ, ദിവിസ് ലബോറട്ടറീസ്, അൾട്രാടെക് സിമന്റ് എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ബിഎസ്ഇയിൽ ഇന്ന് 3,628 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇവയിൽ 1,872 ഓഹരികൾ നേട്ടമുണ്ടാക്കുകയും, 1,607 ഓഹരികൾ ഇടിയുകയും, 149 ഓഹരികൾ മാറ്റമില്ലാതെയുമാണ് തുടർന്നത്.
Also Read: പുതുവർഷാഘോഷം: അബുദാബിയിൽ അരങ്ങേറുക വലിയ ആഘോഷ പരിപാടികൾ
Post Your Comments