Latest NewsNewsBusiness

പുരസ്കാര നിറവിൽ സൗത്ത് ഇന്ത്യൻ ബാങ്ക്

ഇ.ടി ബെസ്റ്റ് ബ്രാൻഡ് കോൺക്ലേവിൽ ബെസ്റ്റ് ബ്രാൻഡുകളിലൊന്നായാണ് സൗത്ത് ഇന്ത്യൻ ബാങ്കിനെ തിരഞ്ഞെടുത്തത്

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് വീണ്ടും പുരസ്കാര നിറവിൽ. ഇത്തവണ മികച്ച പ്രവർത്തന മികവ് കാഴ്ചവച്ചതോടെയാണ് അംഗീകാരം തേടിയെത്തിയത്. ഇ.ടി ബെസ്റ്റ് ബ്രാൻഡ് കോൺക്ലേവിൽ ബെസ്റ്റ് ബ്രാൻഡുകളിലൊന്നായാണ് സൗത്ത് ഇന്ത്യൻ ബാങ്കിനെ തിരഞ്ഞെടുത്തത്. കൂടാതെ, സോഷ്യൽ പബ്ലിഷിംഗിൽ മുന്നിലുള്ള ബാങ്കിംഗ് സ്ഥാപനത്തിനുള്ള കണക്ട് ഇൻ പുരസ്കാരവും സൗത്ത് ഇന്ത്യൻ ബാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്.

ബ്രാൻഡ് റീകോൾ വാല്യൂ, വളർച്ചാ നിരക്ക്, വർഷങ്ങളുടെ പാരമ്പര്യം, ബ്രാൻഡ് മൂല്യം, ജീവനക്കാരുടെ എണ്ണം, വാർഷിക ലാഭം തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കിയത്. മുംബൈയിലാണ് പുരസ്കാരദാന ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.

Also Read: ആഭ്യന്തര ടൂറിസം രംഗത്ത് വൻ മുന്നേറ്റം, സഞ്ചാരികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button