MollywoodLatest NewsCinemaNews

നീതിയുടെ കാവലാകാൻ ഷെബിയുടെ കാക്കിപ്പട 30ന് എത്തും

പ്രേക്ഷകശ്രദ്ധ നേടിയ ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട ഡിസംബർ 30ന് തിയേറ്ററുകളിലെത്തും. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ട്രെയിലറും സോങ്ങും സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ക്രിസ്തുമസിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം സെൻസർബോഡിന്റെ നിർദ്ദേശത്തെ തുടർന്ന് ഒരു കഥാപാത്രത്തിന്റെ പേര് മാറ്റുവാനായി വീണ്ടും റീ സെൻസറിനായി നൽകുകയായിരുന്നു.

തുടർന്ന്, ഡിസംബർ 30ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. സമകാലിക പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ് എന്നതാണ് സോഷ്യൽ മീഡിയയിലെ സിനിമ ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചകളിൽ നിന്ന് ലഭിക്കുന്ന സൂചന. സംവിധായകൻ ഷെബിയും ഷെജി വലിയകത്തും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.   നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

Read Also:- അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കും: വി മുരളീധരൻ

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം.  സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ, ഗാനരചന- ഹരിനാരായണൻ, ജോയ് തമലം,  കലാസംവിധാനം -സാബുറാം, നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ, സംഘടനം- റൺ രവി, നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്.

shortlink

Post Your Comments


Back to top button