Latest NewsKeralaNews

ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെടുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ ‘കാപ്പ’യ്ക്ക് സമാനമായ കരുതൽ തടങ്കലുമായി പൊലീസ്

കറുകുറ്റി: ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെടുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ ‘കാപ്പ’ യ്ക്ക് സമാനമായ കരുതൽ തടങ്കലുമായി പൊലീസ്. സ്ഥിരമായി മയക്കുമരുന്ന് കടത്തും വിപണനവും നടത്തുന്നവർക്കെതിരെയാണ് നടപടിയെടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ഈ വകുപ്പ് ചുമത്തി ഒരാളെ കരുതൽ തടങ്കലിൽ ആക്കി. പെരുമ്പാവൂർ കാഞ്ഞിരക്കാട് സ്വദേശി അനസിനെയാണ് പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്.

2021 നവംബറിൽ അങ്കമാലി കറുകുറ്റിയിൽ 225 കിലോ കഞ്ചാവുമായി പിടിയിലായ കേസിൽ പ്രതിയാണ് അനസ്. മറ്റു രണ്ട് കേസുകളിൽ കോടതി ശിക്ഷിച്ചു. ഇത് കൂടാതെ രണ്ട് കേസുകളിൽ ഇയാള്‍ വിചാരണ നേരിടുകയാണ്. കാപ്പ ചുമത്താൻ അനുമതി നൽകുന്നത് ജില്ലാ മജിസ്ട്രേറ്റ് ആണെങ്കിൽ ലഹരി കേസുകളിൽ ഉൾപ്പെട്ട കുറ്റവാളികൾക്കെതിരെ ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ മാത്രമാണ് PNDPS വകുപ്പ് പ്രകാരം നടപടിയെടുക്കുന്നത്.

ജില്ലയിൽ രാസ ലഹരി ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും കൂടിയതോടെയാണ് സ്ഥിരം കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്. ലഹരി കേസുകളുടെ എണ്ണം ദിവസവും കൂടുന്നതിനാൽ കൂടുതൽ പ്രതികളെ ഈ വകുപ്പ് ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിൽ പൊലീസ് പരിശോധന തുടങ്ങി.

ലഹരി മരുന്നിന്‍റെ കടത്തും വിപണനവും തടയുന്ന PNDPS വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ നടപടി എടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button