രാജ്യത്ത് ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് പ്രമുഖ മാട്രസ് നിർമ്മാതാക്കളായ ഷീല ഫോം. റിപ്പോർട്ടുകൾ പ്രകാരം, കേൾഓൺ മാട്രസിനെ സ്വന്തമാക്കാനാണ് പദ്ധതിയിടുന്നത്. ഏകദേശം 2,000 കോടി രൂപയോളമാണ് ഇടപാട് മൂല്യം കണക്കാക്കുന്നത്. ഇന്ത്യയിലുടനീളം സാന്നിധ്യമുള്ള മാട്രസാണ് കേൾഓൺ. വിവിധ നഗരങ്ങളിലായി 10,000- ലധികം ഡീലർമാർ, 72 ശാഖകൾ, സ്റ്റോക്ക് പോയിന്റുകൾ എന്നിവ കേൺഓണിന് ഉണ്ട്.
പുതിയ ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതോടെ, വിപണന രംഗത്ത് വൻ കുതിച്ചുചാട്ടം നടത്താനാണ് ഷീല ഫോം പദ്ധതിയിടുന്നത്. കർണാടക, ഒഡീഷ, മധ്യപ്രദേശ്, ഉത്തരാഞ്ചൽ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലടക്കം 9 നിർമ്മാണ യൂണിറ്റുകളാണ് കേൾഓണിന് ഉള്ളത്. പ്രധാനമായും ആക്ടീവ്, ട്രെൻഡി, കംഫർട്ട്, റിലാക്സ്, വെഡിംഗ്, പില്ലോസ് തുടങ്ങി വിവിധ കാറ്റഗറികളിലായാണ് കേൾഓൺ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. മാട്രസ് നിർമ്മാണ രംഗത്ത് 60 വർഷത്തെ പാരമ്പര്യമാണ് കേൾഓണിന് ഉള്ളത്.
Post Your Comments