ഇസ്ലാമബാദ്: പാകിസ്ഥാനിൽ ഹിന്ദു യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിലെ സംഗറിൽ താമസിക്കുന്ന വിധവയായ ദയാ ബെൽ(40) എന്ന യുവതിയാണ് കൊടിയ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ദയയുടെ മൃതദേഹം തലവെട്ടിമാറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതിയുടെ മുഖത്തെ തൊലി ഉരിഞ്ഞ നിലയിലായിരുന്നു. ഇതോടൊപ്പം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയുടെ സ്തനങ്ങളും മുറിച്ചു മാറ്റിയിട്ടുണ്ട്. ശരീരമാസകലം മുറിവുകളുടെയും തൊലി ഉരിഞ്ഞതിന്റെയും പാടുകളും കണ്ടെത്തിയിട്ടുണ്ട്. മരിച്ച ദയാ ബെലിന് 4 കുട്ടികളുണ്ട്. തങ്ങൾക്ക് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് കുട്ടികൾ പറയുന്നു.
ജ്യോതിഷവിധി പ്രകാരം ഇതാണ് പുതുവര്‍ഷത്തിലെ നിങ്ങളുടെ ഭാഗ്യസംഖ്യ: മനസിലാക്കാം
ഹിന്ദു സമുദായത്തിൽ നിന്ന് പാകിസ്ഥാൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണ കുമാരിയാണ് കൊലപാതക വിവരം സമൂഹ മാധ്യമത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്. അത്യന്തം ക്രൂരവും പൈശാചികവുമായ കൊലപാതകമാണ് നടന്നതെന്ന് സംഭവ സ്ഥലം സന്ദർശിച്ച ശേഷം കൃഷ്ണ കുമാരി മൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
Post Your Comments