രാജ്യത്തെ എൻജിനീയറിംഗ് ബിരുദധാരികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ മുൻനിര എൻജിനീയറിംഗ് കോളേജുകളിൽ നിന്ന് വിവിധ തസ്തികകളിലേക്കായി മൂന്നിരട്ടിയിലധികം ബിരുദധാരികളെ നിയമിക്കാനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ടാറ്റ ഗ്രൂപ്പിന്റെ എൻജിനീയറിംഗ്, പ്രൊക്യുർമെന്‍റ്, കൺസ്ട്രക്ഷൻ വിഭാഗമായ ടാറ്റ പ്രോജക്ട്സ് അറിയിച്ചു. ഏകദേശം 400 ഓളം എൻജിനീയറിംഗ് ബിരുദധാരികളെയാണ് നിയമിക്കുന്നത്.
പോളിടെക്നിക്കുകളിൽ നിന്ന് ഡിപ്ലോമ പാസായവർക്കും ടാറ്റ ഗ്രൂപ്പിൽ അവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് 225 ബിരുദധാരികളെയാണ് തിരഞ്ഞെടുക്കുക. മറ്റുള്ളവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ളവരും, സർക്കാർ പോളിടെക്നിക് കോളേജുകളിൽ നിന്നുള്ള ഡിപ്ലോമക്കാരുമായിരിക്കും.
Also Read: സോളാർ പീഡന കേസ്: ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചിറ്റ്
നിലവിൽ, ഒട്ടനവധി നിയമനങ്ങൾ ടാറ്റ ഗ്രൂപ്പ് ഇതിനോടകം നടത്തിയിട്ടുണ്ട്. ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി നിയമിച്ചവരിൽ ഭൂരിഭാഗവും എൻജിനീയറിംഗിന്റെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ സ്ട്രീമുകളിൽ നിന്നുള്ളവരാണ്. മുൻനിര സ്ഥാപനങ്ങളിൽ നിന്നുള്ള എൻജിനീയർമാർക്ക് പ്രതിവർഷം 17 ലക്ഷം രൂപ വരെയാണ് ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്.
Post Your Comments