ബിസിനസ് വിപുലീകരിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്, പുതിയ മാറ്റങ്ങൾ അറിയാം

ഏകദേശം 750 കോടിയോളമാണ് ടാറ്റ യൂണിസ്റ്റോറിന്റെ മൂല്യം

ഇ- കൊമേഴ്സ് രംഗത്ത് പുതിയ ബിസിനസ് തന്ത്രങ്ങളുമായി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ ക്ലിക് നടത്തിപ്പുകാരായ ടാറ്റ യൂണിസ്റ്റോറിന്റെ ഉടമസ്ഥാവകാശം ടാറ്റ ഡിജിറ്റലിന് കീഴിലേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്. ടാറ്റ ഇൻഡസ്ട്രീസിന്റെയും ടാറ്റ ട്രെന്റിന്റെയും സംയുക്ത ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ടാറ്റ യൂണിസ്റ്റോർ. ഏകദേശം 750 കോടിയോളമാണ് ടാറ്റ യൂണിസ്റ്റോറിന്റെ മൂല്യം.

പുതിയ നീക്കങ്ങളിലൂടെ ടാറ്റ ഡിജിറ്റലിന് കീഴിൽ ഇ- കൊമേഴ്സ് ബിസിനസുകളുടെ ഏകീകരണമാണ് ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗിലെ വിവരങ്ങൾ പ്രകാരം, ടാറ്റ ന്യൂ, ബിഗ് ബാസ്ക്കറ്റ്, ക്രോമ എന്നിവ ഉൾപ്പെടെ ടാറ്റയുടെ എല്ലാ ഓൺലൈൻ ഷോപ്പിംഗ് സംരംഭങ്ങളുടെയും ഏക സ്ഥാപനമായി ടാറ്റ ഡിജിറ്റൽ മാറുന്നതാണ്. ഇതോടെ, ഇ- കൊമേഴ്സ് രംഗത്ത് ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് ഇൻഡസ്ട്രീസ്, മിന്ത്ര എന്നിവരാണ് ടാറ്റയുടെ പ്രധാന എതിരാളികളായി ഉണ്ടാവുക.

Also Read: കൊച്ചിയില്‍ പുതുവത്സരാഘോഷം രാത്രി 12 വരെ മതി, ലഹരി പാടില്ല: കമ്മിഷണര്‍

Share
Leave a Comment